top of page

നൃത്തവും ഞാനും

നൃത്തത്തിന്റെ ഭാഷ, ഒരു ശരീരഭാഷ എന്നതിലുപരി അത് ആത്മാവിന്റെ ഭാഷയാണ്.

അവനവന്റെ ആത്മചൈതന്യത്തെ ദൈവീകചൈതന്യവുമായി ലയിപ്പിക്കുന്ന ഒന്ന്.




അവിടെ ജാതിയും മതവും ലിംഗ ഭേദവും ഒന്നുമില്ല. എത്രയോ ചെറിയ കാലളവുള്ള ഈ മനുഷ്യായുസ്സിൽ അതിലും എത്രയോ ചുരുങ്ങിയ സമയം മാത്രമേ നമ്മുക്ക് നൃത്തം ചെയ്യാൻ സാധിക്കുകയുള്ളു. പൂർണആരോഗ്യത്തോടെ ഇരിക്കുന്ന അത്രയും കാലം നമ്മുടെ ബുദ്ധിയും അറിവും ജീവിതാനുഭവവും എല്ലാം സന്തുലിതാവസ്ഥയിൽ നിൽക്കുന്ന ഒരു ചെറിയ കാലത്തേക്ക് മാത്രം.


എനിക്ക് നൃത്തമെന്നത് എന്റെ സ്വത്വത്തെ തിരിച്ചറിയുവാനുള്ള ഒരു ഉപാധിയാണ്. കുട്ടിക്കാലത്തു ഒരു ഇഷ്ടത്തിന്റെ പേരിൽ നൃത്തം അഭ്യസിച്ചിരുന്ന എനിക്ക്, ഇന്ന് അത് എന്നെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്ന, മോക്ഷത്തിലേക്ക് നയിക്കുന്ന പ്രാർത്ഥനയാണ്. കേവല മനുഷ്യനായ എന്നിലെ എല്ലാവിധ മനുഷ്യസഹജമായ വികാരവിചാരങ്ങളെ നീക്കി ദുഷ്ചിന്തകളെ തുടച്ചു മാറ്റി എന്റെ ആത്മാവിനെ ശുദ്ധീകരിക്കുന്ന ഒരു പ്രക്രിയ.


നൃത്തത്തിലൂടെ നമ്മുക്ക് നമ്മെ തന്നെ സ്നേഹിക്കുവാനും നമ്മുടെ ചുറ്റുമുള്ളവരിൽ ആ സ്നേഹം പകരാനും സാധിക്കണം. ഏതൊരു കലയുടെയും ലക്‌ഷ്യം അതായിരിക്കണം.

bottom of page